Women’s Club

Purple Strokes

ഗവ. ആർട്സ് & സയൻസ്കോളേജ് വിമൻ സെൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര 'Purple Strokes' സമാപിച്ചു. അഞ്ച് ദിവസങ്ങളിലായി ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം, ഗവേഷണം, സംരംഭകത്വം എന്നീ മേഖലകളിലെ സ്ത്രീ സാന്നിധ്യം, പ്രാധിനിധ്യം, ലിംഗനീതി എന്നീ വിഷയങ്ങളിൽ ഡോ. സുമി ജോയ് ഒലിയപ്പുറം, ഡോ. സംഗീത ചേനംപുല്ലി, വിന്നി റാണി കൃഷ്ണ, ഡോ. സോണിയ ഈ.പ, സിന്ധു കെ. പി. എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. എടക്കോട്ട് ഷാജിയും വിമൻ സെൽ കോർഡിനേറ്റർ ഡോ. ഷൈനിയും പങ്കെടുത്തു. ഡോ. രദീന സ്വാഗതവും അനുഷ കീർത്തന നന്ദിയും പറഞ്ഞു.

Breast Cancer Awareness class at College Women's Hostel

View Report

'പിങ്ക് ഒക്ടോബർ' മാസാചരണത്തോടനുബന്ധിച്ച് 25.10.2022 ചൊവ്വാഴ്ച്ച രാവിലെ 11.30 ന് കോളേജ് വിമൻ സെൽ breast cancer & PCOD അവബോധന ക്ലാസ്  സംഘടിപ്പിച്ചു.
 
വിഷയം: സ്തനാർബുദ പ്രതിരോധം: PCOD യെ അറിയാം, ഒഴിവാക്കാം.
 
വേദി: കോളേജ് ഓഡിറ്റോറിയം
 
Resource person: Dr Biji U P
Medical officer, 
Ayushmanbhava,
District Homeo Hospital Kozhikode

ഗവ. ആർട്സ് & സയൻസ് കോളേജിലെ വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കും അവരുടെ അമ്മമാർക്കും ജീവനക്കാർക്കും  പൊതുജനങ്ങൾക്കും സ്തനാർബുദത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി നോട്ടീസ് വിതരണം നടത്തി.

 
 

ഗവ. ആർട്സ് & സയൻസ് കോളേജിലെ വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്തനാർബുദത്തെക്കുറിച്ച് വിദ്യാർത്ഥികളിലും അധ്യാപകരിലും പൊതുജനങ്ങളിലും  അവബോധം നിർമ്മിക്കാനുള്ള വിവിധ പരിപാടികൾ നടത്തി.

18.10.2022

പിങ്ക് റിബൺ & ചാർട്ട് നിർമ്മാണം

വേദി: ഓഡിറ്റോറിയം

സമയം: 3.30 pm

19.10.2022

പിങ്ക് റിബൺ കാമ്പയിൻ

ചാർട്ട് പ്രദർശനം

വേദി: കോളേജ് മെയിൻ ഗേറ്റിന് സമീപം